iPhone ആദ്യമായി ഓൺ ചെയ്യുമ്പോൾ ദൃശ്യമാകുന്ന നമസ്കാരം സ്ക്രീൻ.

ആരംഭിക്കൂ

നിങ്ങളുടെ പുതിയ iPhone ഉപയോഗിച്ച് തുടങ്ങുന്നതിന് മുൻപ് അൽപം അടിസ്ഥാന ഫീച്ചറുകൾ സജ്ജീകരിക്കൂ.

അടിസ്ഥാനകാര്യങ്ങൾ സജ്ജീകരിക്കൂ

iPhone ഹോം സ്ക്രീൻ. ആപ്പുകൾ സ്ക്രീനിന്റെ ചുവടെ ഒരേ നിറത്തിൽ ദൃശ്യമാവുകയും വാൾപേപ്പർ ഫോട്ടോയിലെ നിറത്തിന് പൂർണരൂപം നൽകുകയും ചെയ്യുന്നു.

ഒരു പേഴ്സണൽ ടച്ച് ചേർക്കൂ

നിങ്ങളുടെ iPhone-ന് നിങ്ങളുടെ വ്യക്തിഗത സ്റ്റൈലും മുൻഗണനകളും പ്രതിഫലിപ്പിക്കാൻ കഴിയും. നിങ്ങളുടെ പ്രിയപ്പെട്ട ഫോട്ടോകൾ ലോക്ക് സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ഹോം സ്ക്രീനിലേക്ക് വിജറ്റുകൾ ചേർക്കുകയും ടെക്സ്റ്റ് വലിപ്പം, റിങ് ടോണുകൾ എന്നിവയും മറ്റും ക്രമപ്പെടുത്തുകയും ചെയ്യൂ.

നിങ്ങളുടെ iPhone നിങ്ങളുടെ സ്വന്തമാക്കൂ

ക്യാമറ ഫ്രെയിമിൽ നാലുപേരെ കാണിക്കുന്ന ഫോട്ടോ മോഡിലുള്ള ക്യാമറ സ്ക്രീൻ.

നിങ്ങളുടെ ഏറ്റവും മികച്ച ഷോട്ട് എടുക്കൂ

നിങ്ങൾ എവിടെയായിരുന്നാലും ആ നിമിഷം പകർത്താൻ iPhone ഉപയോഗിക്കൂ. ഫോട്ടോകളും വീഡിയോകളും എടുക്കുന്നതെങ്ങനെയെന്ന് അറിയുകയും നിങ്ങളുടെ iPhone-ൽ മറ്റ് ക്യാമറ ഫീച്ചറുകൾ ഉപയോഗിക്കുകയും ചെയ്യൂ.

മികച്ച ഫോട്ടോകളും വീഡിയോകളും എടുക്കൂ

ഒരു FaceTime കോൾ.

കണക്റ്റ് ആയിരിക്കൂ

നിങ്ങൾക്ക് പ്രധാനപ്പെട്ട ആളുകളിലേക്ക് എത്തിച്ചേരുന്നത് iPhone എളുപ്പമാക്കുന്നു. അവരെ നിങ്ങളുടെ കോൺടാക്റ്റിലേക്ക് ചേർത്താൽ അവരുടെ വിവരങ്ങൾ നിങ്ങൾക്ക് ആവശ്യമുള്ള സ്ഥലത്തെല്ലാം ലഭിക്കും—ശേഷം ടെക്സ്റ്റ് സന്ദേശങ്ങൾ, ഫോൺ കോളുകൾ, അല്ലെങ്കിൽ FaceTime ഉപയോഗിച്ച് ബന്ധപ്പെടൂ.

സുഹൃത്തുക്കളുമായും കുടുംബവുമായും സമ്പർക്കം പുലർത്തൂ

ക്രമീകരണത്തിലെ കുടുംബ പങ്കിടൽ സ്ക്രീൻ. അഞ്ച് കുടുംബാംഗങ്ങൾ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അവരുടെ പേരുകൾക്ക് താഴെ ഫാമിലി ചെക്ക്ലിസ്റ്റും അതിന് താഴെ സബ്സ്ക്രിപ്ഷനുകളും വാങ്ങൽ പങ്കിടലും ഓപ്ഷനുകളാണ്.

കുടുംബത്തിലെ എല്ലാവരും

യോഗ്യതയുള്ള ആപ്പ് വാങ്ങലുകളും ലൊക്കേഷനും ആരോഗ്യ ഡാറ്റയും പങ്കിടാൻ നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും കുടുംബ പങ്കിടൽ ഉപയോഗിക്കാം. നിങ്ങളുടെ പാസ്കോഡ് മറന്നാൽ, നിങ്ങളുടെ iPhone-ലേക്കുള്ള ആക്സസ് വീണ്ടെടുക്കാൻ സഹായിക്കുന്നതിനായി നിങ്ങൾക്ക് ഒരു കുടുംബാംഗത്തെയോ നിങ്ങൾക്ക് വിശ്വാസമുള്ള ഒരാളെയോ തിരഞ്ഞെടുക്കാം.

നിങ്ങളുടെ കുടുംബവുമായി ഫീച്ചറുകൾ പങ്കിടൂ

ഹോം ആപ്പിലെ എന്റെ ഹോം സ്ക്രീൻ.

നിങ്ങളുടെ ദിവസം ലളിതമാക്കൂ

നിങ്ങൾ പതിവായി പോകുന്ന സ്ഥലങ്ങളിലേക്ക് നിങ്ങളെ നയിക്കാനും രാവിലെ പ്രഭാത കാപ്പിക്ക് പണം നൽകാനും പ്രധാന ജോലികളെ കുറിച്ച് നിങ്ങളെ ഓർമിപ്പിക്കാനും വീട്ടിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ നിങ്ങളുടെ മുൻവാതിൽ ഓട്ടോമാറ്റിക്കായി ലോക്ക് ചെയ്യാൻ പോലും നിങ്ങളുടെ iPhone-ലെ ആപ്പുകൾ എങ്ങനെ ഉപയോഗിക്കാമെന്ന് അറിയൂ.

നിങ്ങളുടെ ദിനചര്യകൾക്കായി iPhone ഉപയോഗിക്കൂ

100% ചാർജ് ചെയ്ത ബാറ്ററി കാണിക്കുന്ന ഒരു iPhone സ്ക്രീൻ.

പ്രോ നുറുങ്ങുകൾ

നിങ്ങളുടെ iPhone-ഉം അതിൽ നിങ്ങൾ സൂക്ഷിക്കുന്ന വിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കാൻ Apple പിന്തുണ ഉപദേശകരിൽ നിന്നുള്ള ഈ നുറുങ്ങുകൾ പരിശോധിക്കൂ.

Apple പിന്തുണയിൽ നിന്നുള്ള വിദഗ്ധോപദേശം

iPhone യൂസർ ഗൈഡ് പര്യവേക്ഷണം ചെയ്യാൻ, പേജിന്റെ മുകളിലുള്ള ‘ഉള്ളടക്കം’ ക്ലിക്ക് ചെയ്യുകയോ തിരയൽ ഫീൽഡിൽ ഒരു വാക്കോ വാക്യാംശമോ നൽകുകയോ ചെയ്യൂ.

സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.